ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് പുനലൂരിൽ നാളെ തിരി തെളിയും

ഫ്‌ളവേഴ്സ് ടെലിവിഷൻ ഒരുക്കുന്ന കാർഷിക വ്യാപാര മേളയായ ഫ്‌ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ മുതൽ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ തുടക്കം കുറിക്കും. മേളക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഏപ്രിൽ 6 മുതൽ 16 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.

വിപണന മേള നാളെ ആരംഭിക്കുമെങ്കിലും ഔദ്യോഗിക ഉത്ഘാടനം മറ്റന്നാളാണ്. വനം വകുപ്പ് മന്ത്രി കെ രാജു ഉത്ഘാടനം നിർവഹിക്കും. ചടങ്ങിൽ ആർ. ശ്രീകണ്ഠൻ നായർ (എം ഡി ഫ്‌ളവേഴ്സ് ചാനൽ) എം എ രാജഗോപാൽ (മുൻസിപ്പൽ ചെയർമാൻ) ബി. ബിന്ദു മാധവ് (ഭീമ ജൂവലേഴ്‌സ് എം ഡി), ജയമോഹനൻ (ചെയർമാൻ, കശുവണ്ടി വികസന കോർപറേഷൻ) പുനലൂർ മധു (Ex. MLA) , കരിക്കത്തിൽ പ്രസേനൻ, ഇന്ദു ലേഖ (കൗൺസിലർ), വി. സുന്ദരേശൻ, എം.എ നിഷാദ് (ചലച്ചിത്ര സംവിധായകൻ) എന്നിവർ സംബന്ധിക്കും.

വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ- പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ല ദിവസവും രാത്രി പ്രത്യേകം സജ്ജീകരിച്ച വേദിയിൽ പ്രശസ്ത കലാകാരന്മാരുടെയും താരങ്ങളുടെയും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇതിന് മുൻപ് കോട്ടയം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ, അങ്കമാലി, വൈക്കം, പാലാ,പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിൽ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ ജന പങ്കാളിത്തമായിരുന്നു ഓരോ പ്രദേശങ്ങളിലും ഫെസ്റ്റിവലിന് ലഭിച്ചത്. അവധിക്കാലം കൂടിയായതിനാൽ ഇത്തവണ പുനലൂരിൽ തിരക്ക് പതിവിലും ഏറെയായിരിക്കും. കുട്ടികളെയും മുതിർന്നവരെയും അടക്കം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ആകർഷിക്കുന്ന നിരവധി കൗതുകങ്ങൾ പുനലൂരിൽ ഫ്‌ളവേഴ്സ് ഒരുക്കിയിട്ടുണ്ട്.

ഭീമാ ജൂ‌വലേഴ്‌സാണ് ഫെസ്റ്റിവലിന്റെ ഒഫീഷ്യൽ പാർട്ണർ. അസോസിയേറ്റ് പാർട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ണർ വൈറ്റ് മാർട്ടുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top