സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം ജയില്‍ശിക്ഷക്ക് വിധിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. സല്‍മാനെ ഇന്നലെയാണ് കോടതി കുറ്റക്കാരനായി വിധിച്ചത്. വെള്ളിയാഴ്ച തന്നെ സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. സൽമാൻഖാന്‍റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. കേസിൽ അഞ്ചു വർഷം തടവുശിക്ഷ ലഭിച്ച സൽമാനെ ജോധ്പുർ സെൻട്രൽ ജയിലിലാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്.
സൽമാനു വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി താരത്തിന്‍റെ അഭിഭാഷകൻ മഹേഷ് ബോറ മാധ്യമങ്ങളോട് പറഞ്ഞു. എസ്എംഎസ് വഴിയും ഇന്‍റർനെറ്റ് കോൾ വഴിയുമാണ് ഭീഷണി സന്ദേശമെത്തിയതെന്ന് മഹേഷ് ബോറ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here