Advertisement

പുനലൂരിൽ മേളയുണർന്നു; ഔദ്യോഗിക ഉദ്ഘാടനം നാളെ

April 6, 2018
Google News 1 minute Read

ഫ്ലവേഴ്സ് ടെലിവിഷൻ ഒരുക്കുന്ന കാർഷിക വ്യാപാര മേളയായ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ ഔദ്യോഗിക ഉദ്ഘാടനത്തോടെ തുടക്കം കുറിക്കും. 7 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

മേളയുടെ ഉദ്ഘാടനം ബഹു: വനം വകുപ്പ് മന്ത്രി ശ്രീ. കെ രാജു ആണ് നിർവഹിക്കുന്നത്. ഫ്ലവേഴ്സ് ചാനൽ എം.ഡി ശ്രീ. ആർ ശ്രീകണ്ഠൻ നായർ ചടങ്ങിന് സ്വാഗതം ആശംസിക്കും. പുനലൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ. എം.എ രാജഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭീമാ ജൂവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ബിന്ദു മാധവ് വിശിഷ്ടാതിഥിയാണ്. ചടങ്ങിൽ മുൻ എം.എൽ.എ പുനലൂർ മധു, ഇ. ജയമോഹനൻ (കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ) കരിക്കത്തിൽ പ്രസേനൻ (U D F ചെയർമാൻ) ശ്രീമതി. ബി. രാധാമണി (BJP സംസ്ഥാന വൈസ് പ്രസിഡന്റ്) ശ്രീമതി. ഇന്ദുലേഖ (വാർഡ് കൗൺസിലർ) ശ്രീ. ജി സുന്ദരേശൻ (SNDP യോഗം പുനലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്) ശ്രീ. രഞ്ജിത്ത് നടേശൻ (മാർക്കറ്റിംഗ് മാനേജർ, ഭീമാ ജൂവൽസ് ഗ്രൂപ്പ്) ശ്രീ. സുമേഷ് (ബ്രാഞ്ച് മാനേജർ, ഭീമാ ജൂവൽസ് പുനലൂർ) ജോൺ തോമസ് (പ്രൊപൈറ്റർ വൈറ്റ് മാർട്ട് പുനലൂർ) ശ്രീ. ജോഷി (മാനേജിങ് ഡയറക്ടർ, നാപ്പാ മാർബിൾസ്) ഡോ: വി.കെ ജയകുമാർ (ചെയർമാൻ, ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്) ഡോ: സുമിത്രൻ (ഡയറക്ടർ, പദ്മാവതി മെഡിക്കൽ ഫൗണ്ടേഷൻ) എന്നിവർ സംബന്ധിക്കും.

വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ല ദിവസവും രാത്രി പ്രത്യേകം സജ്ജീകരിച്ച വേദിയിൽ പ്രശസ്ത കലാകാരന്മാരുടെയും താരങ്ങളുടെയും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇതിന് മുൻപ് കോട്ടയം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ, അങ്കമാലി, വൈക്കം, പാലാ,പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിൽ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ ജന പങ്കാളിത്തമായിരുന്നു ഓരോ പ്രദേശങ്ങളിലും ഫെസ്റ്റിവലിന് ലഭിച്ചത്. അവധിക്കാലം കൂടിയായതിനാൽ കുട്ടികളേയും കുടുംബങ്ങളേയും അടക്കം മുൻ ഫെസ്റ്റിവലുകളേക്കാൾ വലിയ തിരക്കാണ് പുനലൂരിൽ പ്രതീക്ഷിക്കുന്നത്. കാർഷിക വ്യാപാര മേളയും മാംഗോ ഫെസ്റ്റും ഇത്തവണത്തെ പുതുമായാണ്.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here