കരുണ മെഡിക്കല്‍ കോളേജ്; സംസ്ഥാന സര്‍ക്കാറിന്റെ ബില്ല് ഇന്ന് ഗവര്‍ണ്ണര്‍ക്ക് അയക്കും

karuna

കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് ഇന്ന് ഗവര്‍ണ്ണര്‍ക്ക് അയക്കും.  ഗവര്‍ണര്‍ക്ക് ഇന്ന് തന്നെ ബില്‍ അയച്ചേക്കുമെന്നാണ്. അതേസമയം ബില്ലിനെ ചൊല്ലി കോണ്‍ഗ്രസിലും ബിജെപിയിലും തര്‍ക്കം രൂക്ഷമാണ്.
സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയെങ്കിലും ബില്ലുമായി തത്ക്കാലം മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം.  ഓര്‍ഡിനന്‍സിനാണ് സ്റ്റേ, ബില്ലിനല്ല എന്ന വിശദീകരണമാണ് സര്‍ക്കാരിനുളളത്. സ്പീക്കര്‍ ഒപ്പിട്ട ബില്ലിന്റെ പകര്‍പ്പ് നിയമ വകുപ്പിന് കൈമാറി.ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് നിയമം അസാധുവാക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top