ചന്ദ കൊച്ചാറിന് രാജ്യം വിടുന്നതിന് വിലക്ക്

chanda kochar banned from leaving country

ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനും വീഡിയോകോൺ ഗ്രൂപ്പ് പ്രമോട്ടർ വേണുഗോപാൽ ദുതിനും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തി. സിബിഐ അന്വേഷണം നടക്കുന്നതിനാലാണ് രാജ്യം വിടുന്നതിൽ വിലക്ക്.

അന്വേഷണം നേരിടുന്ന വ്യക്തികൾ സിബിഐ, ഇൻകം ടാക്‌സ് എന്നിവരുടെ അനുമതികൂടാതെ രാജ്യം വിടരുതെന്നാണ് നിർദേശം. സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ദീപക് കൊച്ചാറും വേണുഗോപാൽ ദുതും രാജ്യം വിടുന്നത് ഒഴിവാക്കാനാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top