കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സൽമാൻ ഖാനെ ശിക്ഷിച്ച കോടതി ജഡ്ജിയെ സ്ഥലം മാറ്റി

salman khan in jail

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാനെ ശിക്ഷിച്ച വിചാരണ കോടതി ജഡ്ജിയെ സ്ഥലം മാറ്റി. ഇന്ന് സൽമാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗാണിക്കുന്ന ജോധ്പൂർ സെഷൻസ് കോടതി ജഡ്ജിയെയും സ്ഥലം മാറ്റി.

കേസിലെ മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സെയ്ഫ് അലിഖാൻ, തബു, നീലം, സൊനാലി ബിന്ദ്ര എന്നിവരെയാണ് വെറുതെവിട്ടത്.മാർച്ച് 28നു
കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായിരുന്നു.

1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പു​​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

 

salman khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top