ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം

india bags fourth gold in commonwealth games 2018

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം. 85 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെങ്കട്ട് രാഹുൽ രഗലയാണ് ഇന്ത്യയ്ക്കായി നാലാം സ്വർണം നേടിയിരിക്കുന്നത്.

ഇതുവരെ 4 സ്വർണ്ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയാണ് ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. നേരത്തെ 77 കിലോഗ്രാം ഭാരോദ്വഹനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. സതീഷ് കുമാർ ശിവലിംഗമാണ് ഇന്ത്യയ്ക്കായി മൂന്നാം സ്വർണം നേടിയത്.

ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് മത്സരങ്ങൾ നടക്കുന്നത്. 71 രാജ്യങ്ങളിൽ നിന്നുള്ള 6,600 കായികതാരങ്ങൾ 19 ഇനങ്ങളിലായി പങ്കെടുക്കുന്നുണ്ട്.

india bags fourth gold in commonwealth games 2018

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top