ഐപിഎല്‍ ആരവത്തിന് തുടക്കം; ചെന്നൈ ആദ്യം പന്തെറിയും

ഐപിഎല്‍ 11-ാം എഡിഷന് മുംബൈയില്‍ ആരംഭം. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. എതിരാളികളായ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ ബാറ്റിംഗിനയച്ചു. വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഐപിഎല്ലിന് ആരംഭമായത്. മുംബൈയില്‍ നടന്ന പ്രത്യേക ഉദ്ഘാടന ചടങ്ങില്‍ താരങ്ങളായ പ്രഭുദേവ, ഋതിക് റോഷന്‍, വരുണ്‍ ധവാന്‍, തമ്‌ന തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്കിടയിലും അത് ആവേശ പോരാട്ടമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top