ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ വിവാഹ ധനസഹായ തുക വർധിപ്പിക്കുന്നു

ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പതിനായിരത്തിൽ നിന്നും 30,000 രൂപയായാണ് തുക ഉയർത്തുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം ഉടൻ തന്നെ പ്രാവർത്തികമാക്കാൻ കഴിയുന്നത് സാമൂഹ്യനീതി വകുപ്പിന്റെ വലിയ നേട്ടമാണ്. ആദ്യമായാണ് ഇത്രയും തുക ഒന്നിച്ച് വർധിപ്പിക്കുന്നത്.
വർഷങ്ങളായി 10,000 രൂപയാണ് വിവിഹ ധനസഹായമായി നൽകിയിരുന്നത്. എന്നാൽ വിവാഹത്തിനായനുവദിക്കുന്ന ഈ തുക വളരെ കുറവായതിനാലാണ് ധനസഹായം 30,000 ആയി വർധിപ്പിച്ചത്. ഇതിലൂടെ സർക്കാരിന് 40 ലക്ഷം രൂപയാണ് അധിക ബാധ്യതയുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
marriage assistance to differently abled women increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here