നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഓലിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ചയാണ്‌ സന്ദര്‍ശനത്തിന് തുടക്കമായത്. ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ഓലി കൂടിക്കഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ കരാറുകളില്‍ ഒപ്പുവെക്കും.

മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​ലി വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ഒ​ലി പ​റ​ഞ്ഞു. സൗ​ഹൃ​വു​മാ​യി ഒ​ന്നും താ​ര​ത​മ്യം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദം ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top