Advertisement

നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും ജാമ്യമില്ലാ വാറണ്ട്‌

April 8, 2018
Google News 0 minutes Read

നീരവ് മോദിക്കും മെഹുൽ ചോക്സി ക്കുമെതിരെ കുരുക്ക് ശക്തമാക്കി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്  വായ്പ എടുത്ത ശേഷം മുങ്ങിയ ഇരുവർക്കുമെതിരെ മുംബൈ സിബിഐ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. ഇരുവര്‍ക്കും എതിരെ നേരത്തെ കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതി എന്‍ഫോഴ്സമെന്‍റിന്‍റെ അപേക്ഷയില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നിയമപ്രകാരം നീരവ് മോദിക്കും സംഘത്തിനും വായ്പ നൽകിയ ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖയിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് സിബിഐ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here