ഇംപീച്ച്മെന്‍റ് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

justice chelameshwar

ഇംപീച്ച്മെന്‍റ് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ . ദില്ലിയിൽ ഹാർവാർഡ് സർവകലാശാലയുടെ സംവാദ പരിപാടിയിൽ പങ്കെടുക്കവെയാണ് ചെലമേശ്വരിന്റെ പ്രസ്താവന.
കോടതിയിലെ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ചീഫ് ജസ്റ്റിസ് മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ആകുമ്പോൾ തന്നെ തീരുമാനങ്ങൾ പൊതുനന്മക്ക് വേണ്ടിയാകണം. നിര്‍ഭാഗ്യവശാൽ അത് അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് പ്രശ്നം. എന്നാൽ ചീഫ് ജസ്റ്റിസിനെതിരെ നടക്കുന്ന ഇംപീച്ച്മെന്‍റ് നീക്കത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിലെ പ്രശ്നങ്ങൾ പല സംശയങ്ങളും ജനങ്ങൾക്കിടയിലുണ്ട്. ഇത് ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകും. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം സര്‍ക്കാരിന്‍റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ചലമേശ്വര്‍ വ്യക്മതാക്കി.

justice chelameshwar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top