പുനലൂർ ഹൃദയം കൊണ്ട് സ്വീകരിച്ചു; മേളക്ക് ഗംഭീര തുടക്കം

ഭീമാ ജൂവൽസ് ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് പുനലൂരിൽ ഉജ്ജ്വല തുടക്കം. ആദ്യ ദിവസം വൻ ജന പങ്കാളിത്തമാണ് മേളയിൽ ഉണ്ടായത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം പുനലൂർ മുൻസിപ്പൽ ചെയർമാൻ എം.എ രാജഗോപാൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ജനങ്ങൾ അവനവനിലേക്ക് ഒതുങ്ങുന്ന അപകടകരമായ കാലഘട്ടത്തിൽ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന ഇത്തരം പൊതു ഇടങ്ങൾ അനിവാര്യതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ എം എൽ എ പുനലൂർ മധു അധ്യക്ഷനായ ചടങ്ങിന് ഫ്ളവേഴ്സ് മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ സ്വാഗതം ആശംസിച്ചു. ജന്മനാട്ടിൽ ഇത്തരമൊരു ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷൻ സൗന്ദര്യ ബോധത്തെ മാറ്റി മറിക്കാൻ കഴിഞ്ഞത് ഈ നാടിന്റെ ചൂടേറ്റ് വളർന്നത് കൊണ്ടാണെന്നും സൂചിപ്പിച്ച അദ്ദേഹം പുനലൂർ കോളേജിലെ വിദ്യാർത്ഥി കാലഘട്ടത്തിലെ ഓർമകളും അയവിറക്കി.

ബി. രാധാമണി( ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്) , രഞ്ജിത്ത് നടേശൻ (ഭീമാ ജൂവൽസ് മാർക്കറ്റിംഗ് മാനേജർ) ഡോ: വി.കെ ജയകുമാർ (ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യൂഷൻ ചെയർമാൻ) ശ്രീ. സനീഷ് (ഭീമാ റീടെയിൽ മാനേജർ) ജോൺ തോമസ് ( വൈറ്റ് മാർട്ട് പുനലൂർ ഫ്രാഞ്ചൈസി പ്രോപൈറ്റർ) ഡോ: ഹരികുമാർ ( പദ്മാവതി മെഡിക്കൽ ഇന്സ്റ്റിട്യൂഷൻ ചെയർമാൻ) എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. 24 ന്യൂസ് എഡിറ്റർ ഇൻ ഹെഡ് പി.പി ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

സ്വര സാഗർ, സപ്ജ്‌ഞ ദേവി എന്നിവരുടെ ഗാനമേളയും കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ അഖിൽ വി.എസ്, ജെറിൻ പുല്ലാട്ട് എന്നിവരുടെ കോമഡി ഷോയും റോയൽ സിറ്റി ഡാൻസ് കമ്പനിയുടെ നൃത്ത വിസ്മയവും മേളയുടെ ആദ്യ ദിവസത്തിന് നിറം പകർന്നു. വരും ദിവസങ്ങളിലും കൂടുതൽ വൈവിധ്യമാർന്ന പരിപാടികളും ഇഷ്ട താരങ്ങളുടെ സാന്നിധ്യവും മേളയിൽ ഉണ്ടാവും.

വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക വ്യാപാര മേളയും മാംഗോ ഫെസ്റ്റും ഇത്തവണത്തെ പുതുമായാണ്. ഏപ്രിൽ 16 വരെയാണ് ഷോപ്പിംഗ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top