എന്‍ജിനില്ലാതെ ട്രെയിന്‍ 10കിലോമീറ്റര്‍ ഒാടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്
എന്‍ജിനില്ലാതെ ട്രെയിന്‍ 10 കിലോമീറ്റര്‍ ഓടി. ഒഡീഷയിലെ തിത്‌ലഗര്‍ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. അഹമ്മദാബാദ്-പൂരി എക്‌സ്പ്രസാണ് എന്‍ജിനില്ലാതെ ഒാടിയത്. യാത്രക്കാരുമായാണ് വണ്ടി ഇത്രയും ദൂരം സഞ്ചരിച്ചത്.
കോച്ചുകളിലെ സ്‌കിഡ് ബ്രേക്കുകള്‍ പ്രയോഗിക്കാന്‍ മറന്നു പോയതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടെ ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാര്‍ ട്രാക്കുകളില്‍ കല്ലുകള്‍ വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും 10 കിലോമീറ്ററോളം ഒാടിയാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. രണ്ട് പേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
#WATCH Coaches of Ahmedabad-Puri express rolling down towards Kesinga side near Titlagarh because skid-brakes were not applied #Odisha (07.04.18) pic.twitter.com/bS5LEiNuUR
— ANI (@ANI) April 8, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here