പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മോദി പരാജയപ്പെടുമെന്ന് രാഹുല്‍; പരാജയപ്പെടാന്‍ പോകുന്നത് രാഹുലും സേണിയയുമെന്ന് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് രൂക്ഷമാകുന്നു. മോദിയെ ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നുവെന്ന് അമിത് ഷാ പരിഹസിച്ചതിനു പിന്നാലെ മോദി അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മോദി ഭരണകൂടം തകര്‍ന്നടിയുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ പോലും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും രാഹുല്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.

മോദി പരാജയപ്പെടുമെന്ന രാഹുലിന്റെ പ്രസ്താവന കേട്ട് ബിജെപി നേതൃത്വം അടങ്ങിയിരുന്നില്ല. രാഹുല്‍ മോദിയെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും, റായ്ബറേലിയിലും പരാജയപ്പെടാതിരിക്കാന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ശ്രദ്ധിക്കണമെന്നും ബിജെപി തിരിച്ചടിച്ചു. ബിജെപി വക്താവ് അനില്‍ ബലുണിയാണ് രാഹുലിന് മറുപടിയുമായി രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top