കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മറുകണ്ടം ചാടി!!!

Congress flag

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്കെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെ നേതാവിന്റെ പാര്‍ട്ടി വിട്ടുള്ള കളി. പനേമംഗലൂരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് രാവിലെ ബിജെപിയിലേക്ക് പോയി വൈകീട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത്.

ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായിക് സുന്ദരയ്ക്ക്‌ പാര്‍ട്ടി പതാക നല്‍കി വരവേറ്റത്.  വനം മന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്നയാളാണ് രാജേഷ്. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.

വൈകീട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സുന്ദര കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതായി അറിയിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top