ഹര്‍ത്താല്‍; ഗീതാനന്ദനെ അറസ്റ്റ് ചെയ്തു

geethanandan

ദളിത് നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്നെ വെറുതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഗീതാനന്ദന്‍ പറയുന്നത്.   ദ​​​​​​ളി​​​​​​ത് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ആ​​​​​​ഹ്വാ​​​​​​നം ​​ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന ഹ​​​​​​ർ​​​​​​ത്താ​​ൽ ഇന്ന് രാവിലെ ആരംഭിച്ചു.വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. പാ​​​​​​ൽ, പ​​​​​​ത്രം, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഷോ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​യെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ​​​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​യി​​ട്ടു​​ണ്ട്​​​. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ളി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. ഹര്‍ത്താലിനെ തുടര്‍ന്ന് തിരുവനന്തരപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.

സർവീസ് നടത്തണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് കെഎസ്ആർടിസി എം​​​​ഡി സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കിയിരുന്നു. എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ന്നു ജോ​​​​ലി​​​​ക്കു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചിട്ടുണ്ട്.

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ പുറത്ത് ഇറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വാര്‍ത്ത നിഷേധിച്ച് ഗീതാനന്ദന്‍ രംഗത്ത് എത്തി.  അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ദലിതര്‍ രംഗത്തിറങ്ങിയാല്‍ ഏതു നഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് പറഞ്ഞത് വളച്ചൊടിച്ചതാണെന്നാണ് ഗീതാനന്ദന്‍ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top