യോഗിയുടെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് മരിച്ച നിലയല്‍

yogi

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപിച്ച് യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് മരിച്ച നിലയില്‍. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സാധാരണ മരണമാണെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന വിശദീകരണം. ആദിത്യനാഥ് ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നലെയാണ് യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ യുവതിയും കുടുംബവും പ്രതിഷേധവുമായി എത്തിയത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top