ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്‌കേലിനും ഇടയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടല്‍. ഏപ്രില്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മേഖലയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഈ ആക്രമണം.

ഛത്തീസ്ഗഢ് പോലീസും സിആര്‍പിഎഫ് 85 ബറ്റാലിയനും ചേര്‍ന്ന് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനമുണ്ടായി. തുടര്‍ന്നായിരുന്നു മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്.

2005 മുതല്‍ ഇതുവരെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ 47 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top