അംബേദ്കര്‍ പ്രതിമയെ കാവിയണിയിച്ച് ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ബദയൂണ്‍ ജില്ലാഭരണകൂടം അംബേദ്കര്‍ പ്രതിമയെ കാവിയണിയിച്ചത് വിവാദത്തില്‍. ഒരിക്കല്‍ തകര്‍ക്കപ്പെട്ട പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ പ്രതിമയുടെ നിറം മാറുകയായിരുന്നു. കാവി നിറമാണ് അംബേദ്കര്‍ പ്രതിമയുടെ വസ്ത്രത്തിന് നല്‍കിയിരിക്കുന്നത്. ദുഗ്രൈയ്യ ഗ്രാമത്തിലുള്ള പ്രതിമയാണ് വിവാദത്തിന് വഴിവെച്ചത്. വെള്ളിയാഴ്ച ചിലര്‍ ചേര്‍ന്ന് ഈ പ്രതിമ തകര്‍ത്തിരുന്നു. പ്രതിമ തകര്‍ത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ ബലപ്പെട്ടതോടെ ജില്ലാഭരണകൂടം പുതിയ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറായി. പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ അംബേദ്കര്‍ ധരിച്ചിരിക്കുന്നത് കാവി നിറമുള്ള കോട്ട്!!! അംബേദ്കര്‍ പ്രതിമയെ കാവിയാക്കിയതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here