ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപിയുടെ ഉറപ്പ്

എസ്.ആര്‍. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം സുതാര്യമാക്കുമെന്ന് ഡിജിപിയുടെ ഉറപ്പ്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. ആളുമാറിയാണ് ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസിന്റെ ആക്രമണങ്ങളാണ് മരണത്തിനുള്ള കാരണമെന്നും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ പ്രതികരണം. ഈ വിഷയത്തില്‍ നിലവിലുള്ള എല്ലാ ആരോപണങ്ങളും അന്വേഷണസംഘം പരിശോധിക്കും. അന്വേഷണ ശേഷം എത്രയും പെട്ടന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top