റേഡിയോ ജോക്കിയുടെ കൊല; ആയുധങ്ങള്‍ കണ്ടെത്തി

first arrest recorded in connection with RJ rajesh murder case

മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ ഇന്നലെ അറസ്റ്റിലായ അലിഭായിയെ കൊണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും വളഞ്ഞ കൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളിയ്ക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top