സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ ; സുപ്രീം കോടതി

സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ വിധി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ മറ്റ് രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ നിയമിക്കണമെന്ന ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ലഖ്‌നൗ സ്വദേശിയായ അശോക് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും കേസുകള്‍ കൈക്കാര്യം ചെയ്യാനും ബെഞ്ചുകള്‍ രൂപീകരിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവും അശോക് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്നു. ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും അശോക് പാണ്ഡെയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here