ടോമിന്‍ ജെ. തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി. എം.ഡിയായി നിയമിച്ചു

അഗ്നിരക്ഷാ സേനമേധാവി ടോമിന്‍ ജെ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍ കെഎസ്ആര്‍ടിസി എംഡിയായ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ് മേധാവിയാവും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവി സ്ഥാനത്തോടൊപ്പമായിരിക്കും കെഎസ്ആര്‍ടിസി എംഡി സ്ഥാനം തച്ചങ്കരി കൈകാര്യം ചെയ്യുക. ഡിജിപി എൻ.ശങ്കര്‍ റെഡ്ഡിക്ക് പോലീസിന്‍റെ ആധുനികവത്കരണചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവിയായിരുന്നു ശങ്കര്‍ റെഡ്ഡി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top