തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു; ‘#ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്രെന്‍ഡിംഗ്

കാവേരി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ വൻ പ്രതിഷേധവുമായി തമിഴ് സംഘടനകൾ. ചെന്നൈയിൽ ഡിഫൻസ് എക്സ്പോ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രിയെ കരിങ്കൊടികളും കറുത്ത ബലൂണുകളും ഉയർത്തിയാണ് തമിഴ്നാട് സ്വീകരിച്ചത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയി. കാവേരി മാനേജ്മെന്റ ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്രം വിമുഖത കാണിക്കുന്നതിനെതിരെയായിരുന്നു തമിഴ്നാടിന്റെ പ്രതിഷേധം.
പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ഡിഫന്‍സ് എക്സ്പോ 2018 ഉദ്ഘാടനം ചെയ്യാനാണ് മോദി ഇന്ന് രാവിലെ ചെന്നൈയിലെത്തിയത്. കനത്ത സുരക്ഷയിലാണ് മോദി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിന് പുറത്തും രാജ്ഭവനിലും മോദിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര് അണിനിരന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here