ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച സംവിധായകൻ ജയരാജ്

മികച്ച സംവിധായകൻ ജയരാജ്. മികച്ച അവലംബിത കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ജയരാജിന്. ഭയാനകം എന്ന ചിത്രത്തിനാണ് ജയരാജിന് പുരസ്‌കാരം ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹകനായി നിഖിൽ എസ് പ്രവീണിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
വീരത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഭയാനകം. ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ട് മഹായുദ്ധങ്ങൾ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർത്തത്. നമ്മുടെ രാജ്യം യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ലോകത്തെ നടുക്കിയ ആ യുദ്ധങ്ങളുടെ ഭയാനകത എത്രത്തോളം നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും പ്രതിഫലിച്ചു എന്നതാണ് ഭയാനകത്തിന്റെ ഇതിവൃത്തം.
തിരക്കഥ ഉദയകൃഷ്ണയും സംഭാഷണം ജയരാജും സംഗീതം എം.കെ അർജുനനും ഗാന രചന ശ്രീകുമാരൻ തമ്പിയും ക്യാമറ നിഖിൽ എസ്.പ്രവീണും നിർവ്വഹിക്കുന്നു
jayaraj bags national film award 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here