#എന്റെതെരുവില്‍എന്റെപ്രതിഷേധം; കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി തെരുവ് പ്രതിഷേധം

ജമ്മു കാശ്മീരിലെ കത്വയില്‍ ദാരുണമായി പീഡിപ്പിക്കപ്പെട്ട ശേഷം എട്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ എട്ട് വയസുകാരിയ്ക്ക് വേണ്ടി തെരുവിന്റെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ. #MyStreetMyProtest എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഏപ്രില്‍ 15 ഞായറാഴ്ച തെരുവോരങ്ങളില്‍ പ്രതിഷേധം നടത്തണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇതാണ്…
“#MyStreetMyprotest
#എന്റെതെരുവിൽഎന്റെപ്രതിഷേധം
കാശ്മീരിലേയും ഉന്നാവോയിലെയും പെൺകുട്ടിക്കു് വേണ്ടി,
നമ്മൾ നമ്മുടെ തെരുവിൽ പ്രതിഷേധിക്കുന്നു.
ഏപ്രിൽ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.
നമ്മൾ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. റേപ്പ് ചെയ്യപ്പെട്ട ആ പെൺകുട്ടിക്കള്‍ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട്.
ഇത് ക്രൂരമായ ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവർക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയൽക്കാരേയും കൂട്ടി ഒന്നിച്ച്.
1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം .
2) സുഹൃത്തുക്കളേയും അയൽക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങൾ ഇ-മെയിൽ ചെയ്യുക. എഫ്.ബി യിൽ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ പോസ്റ്റ് ഇടുക.
3) പോസ്റ്ററുകൾ ഉണ്ടാക്കുക.
4) 15-ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.
5) സുഹൃത്തുക്കളുടേയും അയൽക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.
6) തെരുവിൽ നമ്മൾക്ക് കഴിയുന്നത്ര സമയം നിൽക്കാം. അത് നമ്മൾ ഒറ്റയ്ക്കാണെങ്കിൽ പോലും. നമുക്കൊപ്പം കൂട്ടുകാർ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.
7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.
8) ചിത്രമെടുത്ത് # MyStreet My Protest എന്ന ഹാഷ് ടാഗോടു കൂടി അപ് ലോഡ് ചെയ്യുക.”
കടപ്പാട്: അരുന്ധതി ഘോഷ്
ബാംഗ്ലൂർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here