Advertisement

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ വില്ലേജ് റോക്ക്‌സ്റ്റാറിന് പിന്നിൽ ഈ സ്ത്രീയുടെ  ഒറ്റയാൾ പോരാട്ടമാണ്

April 13, 2018
1 minute Read
ചിത്രത്തിന്റെ സംവിധായക മാത്രമല്ല, തിരക്കഥാകൃത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈനർ, ഛായാഗ്രഹക എല്ലാം ഒരാൾ തന്നെ !

ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ഒട്ടുമിക്ക എല്ലാവരും പ്രതീക്ഷിച്ചത് രാജ്കുമാർ റാവുവിന്റെ ന്യൂട്ടണായിരുന്നു. ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ  ആ ചിത്രത്തെ തള്ളി എന്നാൽ മികച്ച ചിത്രമെന്ന ബഹുമതി ലഭിച്ചത് ആസമീസ് ചിത്രമായ വില്ലേജ് റോക്ക്‌സ്റ്റാറിനാണ്.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേള, ജിയോ മയാമി മുംബൈ ചലച്ചിത്ര മേള തുങ്ങി നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് ജനപ്രീതി നേടിയ ഈ ചിത്രത്തെ കുറിച്ച് അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. റിമ ദാസ് എന്ന ആസാം പെൺകൊടിയുടെ ഒറ്റയാൾ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം കൂടിയാണ് വില്ലേജ് റോക്‌സ്റ്റാർ. ചിത്രത്തിന്റെ സംവിധായക മാത്രമല്ല, തിരക്കഥാകൃത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈനർ, ഛായാഗ്രഹക എല്ലാം റിമ തന്നെ !

ആസാമിൽ ജനിച്ചുവളർന്ന റിമ ഫിലിം മേക്കിങ്ങ് പഠിച്ചിട്ടേയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുക പ്രയാസമാകും. കാരണം അവരുടെ ചിത്രങ്ങളുടെ ക്യാമറ ആംഗിളും, കഥ പറയുന്ന രതിയും, തിരക്കഥയുമെല്ലാം ഏതരു മുൻനിര സിനിമാ പ്രവർത്തകരെയും വെല്ലുന്നതാണ്. ധാരാളം സിനിമ കണ്ടും, അവയെ കുറിച്ച് വായിച്ചും, മികച്ച സംവിധായകരുടെ അഭിമുഖങ്ങൾ കണ്ടുമാണ് സിനിമയെ കുറിച്ച് റിമ പഠിക്കുന്നത്.

സ്വന്തമായി കനോൺ 5D എന്ന ക്യാമറ വാങ്ങുന്നതോടെയാണ് റിമയുടെ സിനിമാ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്ക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു റിമയുടെ തുടക്കം. 2009 ൽ ഒരുക്കിയ പ്രഥാ എന്ന ചിത്രം നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഇടംപിടിച്ചു. 2016 ലെ ‘മാൻ വിത്ത് ബൈനോക്കുലേഴ്‌സ്’ എന്ന ഹ്രസ്വചിത്രവും ശ്രദ്ധിക്കപ്പെട്ടു.

റിമ ജനിച്ചുവളർന്ന ചയ്‌ഗോൻ ഗ്രാമത്തിൽ തന്നെയാണ് വില്ലേജ് റോക്‌സ്റ്റാർ ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തമായി ഒരു ഗിറ്റാർ വാങ്ങാനും സ്വന്തമായി ഒരു റോക്ബാൻഡ് തുടങ്ങാൻ സ്വപ്‌നം കാണുന്ന പെൺകുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക്‌സ്റ്റാർ.

ആസാമിന്റെ ജവിതം തുറന്നുകാണിക്കുന്ന ചിത്രം കൂടിയാണ് വില്ലേജ് റോക്ക്‌സ്റ്റാർ. ആസാമിൽ അടിക്കടി വരുന്ന പ്രളയം, മഴക്കെടുതി, ഗ്രാമങ്ങളിലെ പട്ടിണി തുടങ്ങി നിരവധി കാര്യങ്ങൾ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. മൂന്ന് വർഷം കൊണ്ടാണ് റിമ സിനിമ ചിത്രീകരിക്കാനായി എടുത്തത്.

ചിത്രത്തിൽ ഭാനിത എന്ന പെൺകുട്ടിയാണ് തേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റിമയുടെ ബന്ധുവാണ് ഭാനിത. ഭാനിതയുടെ സ്വഭാവവും കഥയിലെ പെൺകുട്ടിയുടെ സ്വഭാവവും സാമ്യമുണ്ട്. അങ്ങനെയാണ് ചിത്രത്തിലേക്ക് ഭാനിതയെ തന്നെ അഭിനയിപ്പിക്കാൻ റിമ തീരുമാനിക്കുന്നത്.

സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലി കാണുന്നതോടെയാണ് സ്വന്തം ഗ്രാമത്തിന്റെ കഥ പറയണമെന്ന ആഗ്രഹം റിമയുടെ മനസ്സിൽ ഉദിക്കുന്നത്. തനിക്കറിയാവുന്ന തന്റെ ജനതയുടെ കഥ പറഞ്ഞ ആ ചിത്രം അങ്ങനെ ദേശീയ പുരസ്‌കാരമാണ് റിമയ്ക്ക് നേടിക്കൊടുത്തത്.

the woman behind village rockstar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top