റെക്കോർഡിന്റെ മധുരവുമായി ‘ഉപ്പും മുളകും’ കുടുംബം ഇന്ന് പുനലൂർ ഷോപ്പിംഗ് ഫെസ്റ്റിവലിൽ

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും വലിയ തിരക്ക് അനുഭവപ്പെടുന്ന മേളക്ക് കൂടുതൽ ഊർജ്ജം പകരുവാൻ മിനിസ്‌ക്രീനിലെ മെഗാ ഹിറ്റ് സീരിയലായ ഉപ്പും മുളകും കുടുംബം ഇന്ന് പുനലൂരിലെത്തും. യൂ ട്യൂബിൽ ഒരു കോടിയിലധികം വ്യൂസ് ലഭിച്ച ഇന്ത്യയിലെ ഏക ടെലിവിഷൻ പ്രോഗ്രാം എന്ന റെക്കോർഡിന്റെ മധുരവുമായാണ് ഉപ്പും മുളകും ടീം എത്തുന്നത്.
ഉപ്പും മുളകും കുടുംബത്തിനൊപ്പം ചലച്ചിത്ര പിന്നണി ഗായകരായ ചന്ദ്രലേഖ, അഭിജിത്ത് എന്നിവരുടെ ഗാനമേള കൊവായി എക്സ്പ്രസ്സ് സൂപ്പർ ഹിറ്റ് ഷോ എന്ന ഡാൻസ് കമ്പനിയുടെ നൃത്ത വിസ്മയം കോമഡി ഉത്സവത്തിലൂടെ പ്രശസ്തരായ തുഷാർ മാധവൻ, ആദർശ് കൊല്ലം, മിഥുൻ രാജ് കടക്കൽ എന്നിവർ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയും ഉണ്ടാകും.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ഏപ്രിൽ 16 നാണ് മേള സമാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here