ഉത്തർ പ്രദേശിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു. പൊതുപൈപ്പിൽ നിന്നും വെള്ളം എടുക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ ശേഷമാണ് കത്തിച്ചത്.
കാണ്‍പുരില്‍ ദെഹാത് ജില്ലയിലെ ബൈനഎന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബൈനയിലെ രമേഷ് ബാബു ധോരെയുടെ മകൾ നിധി ധോരെയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു പേർ ചേർന്നാണ് നിധിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കുഴൽക്കിണറിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച നിധിയെ അഞ്ചംഗ സംഘം തടയുകയായിരുന്നു. വെള്ളം എടുക്കരുതെന്നു കർശനമായി പറഞ്ഞെങ്കിലും നിധി ഇത് അവഗണിച്ചു. ഇതോടെ യുവാക്കൾ പെൺകുട്ടിയെ മർദിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ പിന്നീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞു. നിലവിളികേട്ടെത്തിയ അയൽവാസികളാണ് നിധിയെ ആശുപത്രിയിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here