Advertisement

ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍;ഇവർ മേളയുടെ പാർട്ണേർസ്

April 16, 2018
Google News 1 minute Read

ഏപ്രിൽ 7 മുതൽ 16 വരെ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഫ്ളവേഴ്സ് സംഘടിപ്പിച്ചിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി മുന്നേറുകയാണ്. എല്ലാ ദിവസവും വലിയ ജന പങ്കാളിത്തമാണ് മേളയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫ്ലവേഴ്സിനൊപ്പം ഷോപ്പിംഗ് ഫെസ്റ്റിവലിൽ കൈകോർക്കുന്ന പാർട്ണേർസ് ഇവരൊക്കെയാണ്.

ടൈറ്റിൽ പാർട്ണർ: ഭീമാ ജൂവൽസ് പുനലൂർ

മേളയുടെ ടൈറ്റിൽ സ്പോൺസർ ആയ ഭീമാ പുനലൂരിന്റെ വകയായി ഓരോ ടിക്കറ്റിനൊപ്പവും ഒരു ഗിഫ്റ്റ് കൂപ്പൺ സമ്മാനിക്കുന്നുണ്ട്. മേളയിൽ നിന്നും ലഭിക്കുന്ന ഗിഫ്റ്റ് കൂപ്പണുമായി പുനലൂരിലെ ഭീമാ ഷോ റൂമിൽ നിന്നും പർച്ചേസ് നടത്തിയാൽ ഓരോ പവന്റെ കൂടെയും ആയിരം രൂപ ഡിസ്‌കൗണ്ട് ല‌ഭിക്കുന്നതാണ്.
ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങളുടെയും 6000 രൂപ മുതൽ ആരംഭിക്കുന്ന ലൈറ്റ് വെയ്റ്റ് ഡയമണ്ട് ആഭരണങ്ങളുടെയും വലിയ ശേഖരം പുനലൂർ ഭീമയിൽ ലഭ്യമാണ്. വെഡ്ഡിംഗ് പാർട്ടികൾക്ക് പ്രത്യേക പാക്കേജും അഡ്വാൻസ് ബുക്കിംഗ്‌ സൗകര്യവും ഭീമയിലുണ്ട്.

അസോസിയേറ്റ് പാർട്ണർ: നാപ്പാ മാർബിൾസ് കൊട്ടാരക്കര

ഗ്രാനൈറ്റിന്റെ കേരളത്തിലെ ആദ്യത്തെ ഫാക്ടറി ഔട്ട്ലെറ്റ് എന്നതാണ് നാപ്പയുടെ പ്രത്യേകത. ഒന്നര ലക്ഷം ചതുരശ്ര അടിയിൽ അതി വിശാലമായ ഷോറൂം ആണ് നാപ്പയുടേത്. മേളയിലെ സ്റ്റാളിൽ നാപ്പയുടെ വ്യത്യസ്തമായ ടൈലുകൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഫ്ളവേഴ്സ് ടി വി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ശ്രീകണ്ഠൻ നായർ ഷോ ഗിന്നസ് അറ്റംപ്റ്റ് പ്രോഗ്രാമിന്റെ കോ സ്‌പോൺസർ ആയിരിന്ന നാപ്പാ തുടർന്ന് വരുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റിവലുകളിലും ഒന്നിച്ചു പ്രവർത്തിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് പാർട്ണർ: വൈറ്റ് മാർട്ട്

കേരളത്തിലും തമിഴ് നാട്ടിലുമടക്കം 250 ലധികം ഫ്രാഞ്ചൈസികളുള്ള വൈറ്റ് മാർട്ട് 85 ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനമാണ്. മൂന്നിൽ കൂടുതൽ സ്റ്റാളുകളിൽ വൈറ്റ് മാർട്ടിന്റെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

എഡ്യൂക്കേഷണൽ പാർട്ണർ: ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ്

കൊല്ലം ജില്ലയിലെ ആദ്യത്തെ സി ബി എസ് സി സ്കൂൾ ആയ ശബരിഗിരി സ്കൂൾ പുനലൂർ സിൽവർ ജൂബിലി നിറവിലാണ്. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള നിരവധി സ്കൂളുകൾ ശബരിഗിരി ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച സിബിഎസ്സി അധ്യാപികക്ക് ഉള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഡോ: ദീപ ചന്ദ്രൻ ശബരിഗിരി സ്കൂൾ അഞ്ചലിലെ പ്രിൻസിപ്പലും ശബരിഗിരി ഇന്സ്ടിട്യൂഷന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മെന്ററുമാണ്.

ഹോസ്പിറ്റൽ പാർട്ണർ: പദ്മാവതി മെഡിക്കൽ ഫൗണ്ടേഷൻ ശാസ്താംകോട്ട

കൊല്ലം ജില്ലായിലെ ആദ്യത്തെ കാർഡിയോ തൊറാസിക് & ഇന്റർവെൻഷണൽ കാർഡിയോളജി സെന്ററാണ് പദ്മാവതി മെഡിക്കൽ ഫൗണ്ടേഷൻ. 200 രൂപക്ക് ലഭിക്കുന്ന പ്രിവിലേജ് കാർഡിലൂടെ കൺസൾട്ടേഷനും റൂം റെന്റും 20 ശതമാനവും മറ്റ് ചെക്കപ്പുകൾക്ക് 5 ശതമാനവും ഡിസ്‌കൗണ്ട് ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ്. റോട്ടറി ക്ലബ്ബുമായി സഹകരിച്ച് സൗജന്യമായി 100 പേർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തികൊടുക്കുന്ന “ഹൃദയതാളം” പരിപാടിയും പദ്മാവതിയുടെ ഭാഗമാണ്.

ഓൺലൈൻ പാർട്ണർ 24 ന്യൂസും ലോക്കൽ ടിവി പാർട്ണർ ചാനൽ ലൈവുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here