Advertisement

കത്‌വ കേസ്; പെൺകുട്ടിയുടെ പിതാവിനും അഭിഭാഷകയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി

April 16, 2018
Google News 0 minutes Read
sc orders to give protection to asifa father and lawyer

കത്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരി ആസിഫയുടെ പിതാവിനും അവരുടെ അഭിഭാഷകയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തനിക്ക് അപകടഭീഷണിയുണ്ടെന്നും താൻ അക്രമത്തിനിരയാകുമെന്ന് പേടിയുണ്ടെന്നും അഭിഭാഷക നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി അവർക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്.

അതേസമയം, വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന വിഷയത്തിൽ കോടതി ജമ്മു കാശ്മീർ സർക്കാരിന് നോട്ടീസയച്ചു. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം കേസ് ഏപ്രിൽ 27 ന് വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here