Advertisement

ശമ്പള പരിഷ്‌കരണത്തില്‍ വിജ്ഞാപനം വൈകുന്നു; പ്രതിഷേധവുമായി വീണ്ടും നഴ്‌സുമാരുടെ സമരം

April 16, 2018
Google News 0 minutes Read

ശമ്പള വർധനവ് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നഴ്സുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച് വിഷയത്തിൽ സർക്കാർ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷൻ (യുഎൻഎ) ആവശ്യപ്പെട്ടു. ഏപ്രിൽ 23ന് മുൻപ് ശമ്പള വർധിപ്പിക്കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് യുഎൻഎ കടക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here