വരാപ്പുഴ കസ്റ്റഡി മരണം; ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പറവൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് വിശദീകരണം തേടി. ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്യാതിരുന്നത് സംബന്ധിച്ചാണ് വിശദീകരണം തേടിത്. പ്രതികളെ കഴിഞ്ഞ ഏഴാംതിയതി പറവൂർ ജൂഡിഷൽ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ ഇവരെ റിമാൻഡ് ചെയ്യാതെ മടക്കി അയക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റിന്റെ വിശദീകരണം തേടിയത്.
എന്നാൽ ശ്രീജിത്തിന് മർദനമേറ്റിരുന്നതായി തനിക്ക് പരാതി ലഭിച്ചെന്നും അതിനാലാണ് പോലീസ് കസ്റ്റഡി അനുവദിക്കാതിരുന്നതെന്നും എഫ്ഐആറിൽ മജിസ്ട്രേറ്റ് അന്നുതന്നെ രേഖപ്പെടുത്തിയിരുന്നു.