ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ് ഡയറക്‌ടറായിരിക്കെ എഴുതിയ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍”, ഐ.എം.ജി. ഡയറക്‌ടറായിരിക്കെ എഴുതിയ ‘കാര്യവും കാരണവും’ എന്നിവയിലെ ചട്ടലംഘനമാണു ഇപ്പോഴത്തെ സസ്പെന്‍ഷന് വഴിവെച്ചത്.
ഓഖി ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തിരുന്നു. അന്ന് ഐ.എം.ജി. ഡയറക്‌ടറായിരുന്നു ജേക്കബ് തോമസ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടാം തവണയും സസ്പെന്‍ഷന്‍ വന്നു. രണ്ട് പുസ്തകവും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എഴുതിയതാണെന്നു ചീഫ് സെക്രട്ടറി വ്യക്‌തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here