ബ്രൂണോ സമ്മർട്ടിനോ അന്തരിച്ചു

അമേരിക്കൻ പ്രൊഫഷണൽ റെസ്ലിംഗ് ഇതിഹാസം ബ്രൂണോ സമ്മർട്ടിനോെ അന്തരിച്ചു. 82വയസ്സായിരുന്നു. “ദ ഇറ്റാലിയൻ സൂപ്പർമാൻ’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
1959ൽ ഭാരോദ്വഹനത്തിൽ ലോക റിക്കാർഡ് സ്ഥാപിച്ചതോടെ സമ്മർട്ടിനോ ഡബ്ല്യുഡബ്ല്യുഇ ചെയർമാൻ വിൻസന്റ് മക്മഹോന്റെ ശ്രദ്ധപിടിച്ചുപറ്റി. ഇതോടെ ഡബ്ല്യുഡബ്ല്യുഇയിൽ അവസരം ലഭിച്ച സമ്മർട്ടിനോ 1968ൽ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന മത്സരത്തിൽ അരങ്ങേറി. പിന്നീട് 187 തവണ സമ്മർട്ടിനോ സ്റ്റേഡിയത്തിൽ വിസ്മയം തീർത്തു.വേള്‍ഡ് റെസ്ലിംഗ് എന്റർടെയ്ൻമെന്റ്(ഡബ്ല്യുഡബ്ല്യുഇ) അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here