കേരളത്തിലെ പാര്‍ട്ടിയില്‍ തൊഴിലാളികളുടെ കുറവ്; സിപിഎം സംഘടനാ റിപ്പോര്‍ട്ട്

തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന ഖ്യാതിയുള്ള കേരള സിപിഎം പാര്‍ട്ടി സംവിധാനത്തില്‍ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. ഹൈഹരാബാദില്‍ നടക്കുന്ന സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പാര്‍ട്ടിയില്‍ തൊഴിലാളി വര്‍ഗ സാന്നിധ്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. കര്‍ഷക തൊഴിലാളി പ്രാതിനിധ്യം ഏറെയുണ്ടായിരുന്ന കേരളത്തിലെ പാര്‍ട്ടി സംവിധാനത്തില്‍ ഇന്ന് വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേ സമയം, കേരളത്തിലെ വനിത അംഗങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 14.5 ശതമാനം വനിത അംഗങ്ങള്‍ പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചു. എന്നാല്‍, സംസ്ഥാന സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണ്. കേരളത്തിൽ 31 വയസിന് താഴെ 1,08,699 അംഗങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനസമിതിയുടെ ശരാശരി പ്രായം 62 ആണെന്നും മുസ്ലിം വിഭാഗങ്ങളെ കൊണ്ടു വരുന്നതിൽ പുരോഗതി ഉണ്ടായില്ലെന്നും റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here