Advertisement

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു

April 19, 2018
Google News 0 minutes Read

പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വരെ എം എം ഹസനെ അധ്യക്ഷനായി തുടരാൻ അനുവദിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ചർച്ചയായി. ഡൽഹിയിലുള്ള  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്നോ നാളെയോ രാഹുൽ ഗാന്ധിയെ കാണും.  ബെന്നി ബെഹനാന്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍, വി.ഡി. സതീശന്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. വിവിധ ഗ്രൂപ്പുകളില്‍ നിന്നായി മൂന്ന് പേരുകള്‍ വീതമുള്ള അന്തിമ പട്ടിക നല്‍കാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധി നോക്കുമ്പോള്‍ വി.ഡി. സതീശനാണ് കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നത്.

വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് മുതിര്‍ന്ന വൈസ് പ്രസിഡന്റ് ആയിരുന്ന എം.എം. ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വത്തിലെത്തിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here