Advertisement

പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു ; ഇനി ചര്‍ച്ചയുടെ ദിനങ്ങള്‍

April 19, 2018
Google News 1 minute Read
cpm

സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തെലുങ്കാനയിലെ ഹൈദരാബാദില്‍ തുടരുകയാണ്. രണ്ടാം ദിവസത്തെ പ്രധാന അജണ്ട കരടു രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയാണ്. ബിജെപിയെ മുഖ്യശത്രുവായി കാണുമ്പോള്‍, കോണ്‍ഗ്രസിനോടുള്ള സമീപനം എന്താകണമെന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം എടുക്കേണ്ടതുണ്ട്

‘കരടി’ല്‍ ചര്‍ച്ച തുടങ്ങി

കേരളത്തില്‍ നിന്ന് പി രാജീവാണ് കരടുരാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന നിലപാടാണ് കേരളാഘടകം മുന്നോട്ടുവച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാകുമെന്ന് ചര്‍ച്ചയ്ക്കിടെ പി രാജീവ് ചൂണ്ടിക്കാട്ടി. ത്രിപുരയിലെ അനുഭവം ചൂണ്ടിക്കാണിച്ചായിരുന്നു രാജീവിന്റെ ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണ് ബംഗാള്‍ഘടകം ചര്‍ച്ചയില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധിയും യെച്ചൂരിയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചു.

തൊഴിലാളികള്‍ കുറഞ്ഞു

സിപിഐഎം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സംഘടനാ റിപ്പോര്‍ട്ട് പറയുന്നു. പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ വിടുവായത്തം അവസാനിപ്പിക്കണം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും ‘വാര്‍ത്തചോര്‍ത്തല്‍’ സംവിധാനമുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ ബംഗാള്‍ഘടകത്തെ വിമര്‍ശിക്കുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട്.

കേരളത്തിലെ സിപിഐഎമ്മില്‍ തൊഴിലാളി പ്രാതിനിധ്യം കുറഞ്ഞെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, മധ്യവര്‍ഗ്ഗ പ്രാതിനിധ്യം പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ഷക തൊഴിലാളികളായ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ക്യാംപസുകളില്‍ എസ്എഫ്‌ഐയ്ക്ക് അണികള്‍ കുറഞ്ഞെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

വിവിധ കമ്മിറ്റികള്‍

പ്രസിഡീയം: മണിക് സര്‍കാര്‍ ( ചെയര്‍മാന്‍), അമ്‌റാ റാം, യൂസഫ് തരിഗാമി, രാധാകൃഷ്ണന്‍, ജെ പി ഗാവിത്, മിനാതി ഘോഷ്, എസ് വീരയ്യ

പ്രമേയം : സുഭാഷിണി അലി (കണ്‍വീനര്‍), ഡോ. തോമസ് ഐസക്ക്, ഡോ. ഹേമതല, നീലോല്‍പല്‍ ബസു, ഡോ. വി കെ രാമചന്ദ്രന്‍

ക്രഡന്‍ഷ്യല്‍ : യു വാസുകി ( കണ്‍വീനര്‍),കെ എന്‍ ബാലഗോപാല്‍, ജിതേന്ദ്ര ചൗധരി, ജിബേഷ് സര്‍കാര്‍

മിനിട്ടുസ് കമ്മിറ്റി : ജെ എസ് മജുംദാര്‍(കണ്‍വീനര്‍), എം ഉമേഷ്, എം ശര്‍മ്മ, ജെയ്ക് സി തോമസ്, സോംനാഥ് ഭട്ടാചാര്യം, മധു ഗാര്‍ഗ്, മൈമുന മൊഹ്ള്ള

cpm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here