പ്രശസ്ത ഗായകൻ അവീച്ചി അന്തരിച്ചു
പ്രശസ്ത സ്വീഡിഷ് ഡിജെ അവീച്ചി അന്തരിച്ചു. ഒമാനിലാണ് അവിച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു.
2010 ൽ സീക് ബ്രോമാൻസ് എന്ന ഗാനത്തിലൂടെ സംഗീതജീവിത്തിന് തുടക്കം കുറിച്ച അവീച്ചി തന്റെ ഗാനങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സ്വത്മാക്കി.
വേക് മി അപ്പ്, ലെവൽസ്, ഐ കുഡ് ബി ദ വൺ, ലോൺലി ടുഗെതർ എന്നിവയാണ് പ്രശസ്ത ഗാനങ്ങൾ. അദ്ദേഹത്തിന്റെ ഗാനങ്ങൾ രണ്ട് തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അവിച്ചിയെ അലട്ടിയിരുന്നു. അമിത മദ്യപാനം മൂലം അക്യൂട്ട് പാൻക്രിയാറ്റിക്‌സ് എന്ന അസുഖം പിടിപ്പെട്ടിരുന്നു അദ്ദേഹത്തിന്. 2014 ൽ അദ്ദേഹത്തിന്റെ പിത്താശയവും അപ്പെൻഡിക്‌സും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ലൈവ് പെർഫോമൻസുകളിൽ നിന്നും അദ്ദേഹം പിൻമാറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here