കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനം; യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തിയ ഭേദഗതി ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണത്. വിവിധ അഭിപ്രായങ്ങള്‍ കേട്ട് എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ച് ജനാധിപത്യ രീതിയിലാണ് കരടില്‍ ഭേദഗതി വരുത്തിയിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടിലെന്ന ഔദ്യോഗിക കരടു പ്രമേയത്തിലെ നയം ഇന്നലെ ഭേദഗതി ചെയ്തിരുന്നു. അതേ സമയം, കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. യെച്ചൂരി-കാരാട്ട് പക്ഷത്തിന്റെ നിലപാടുകളെ മാനിച്ച് രണ്ട് പക്ഷത്തിനും സ്വീകാര്യമായ നിലപാടാണ് ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പൊതുനിലപാടായി രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍ക്കൊള്ളിച്ചത്. രഹസ്യ ബാലറ്റിലേക്ക് കാര്യങ്ങള്‍ പോകുന്ന സാഹചര്യം വന്നപ്പോഴാണ് പാര്‍ട്ടി ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ സമവായത്തിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here