ലിഗയുടെ ദുരൂഹമരണം; സത്യം പുറത്തുകൊണ്ടുവരുമെന്ന് ഡിജിപി

ചികിത്സയുടെ ഭാഗമായി കേരളത്തില്‍ എത്തുകയും കേരളത്തില്‍ വെച്ച് കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അയര്‍ലന്‍ഡ് സ്വദേശിനി ലിഗ സ്‌ക്രോമാന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഏതു വിധേനയും യുവതിയുടെ മരണകാരണം കണ്ടെത്തും. ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുണ്ട്. വളരെ സൂക്ഷമമായി ഓരോ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. പോലീസ് ലിഗയുടെ മരണകാരണം കണ്ടെത്തുമെന്നും ഡിജിപി പറഞ്ഞു.
വിദേശത്ത് നിന്ന് കേരളത്തിലെത്തിയ ഒരു യുവതിയ്ക്ക് ഇങ്ങനെയൊരു ദുരന്തമുണ്ടായത് സംസ്ഥാനത്തിന് തന്നെ നണക്കേടാണ്. ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരേണ്ടത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയുടെ ഭാഗമാണ്. മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ പോലീസ് കഴിവതും ശ്രമിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകളിലൂടെയാണ് അന്വേഷണം നീളുന്നത്. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പങ്കുവെച്ചു. ഐജി മനോജ് എബ്രഹാമാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here