Advertisement

മീററ്റിൽ നൂറോളം കുടിലുകൾ കത്തിനശിച്ചു

April 23, 2018
Google News 0 minutes Read
hundreds of huts caught fire in meerut

മീററ്റിലെ ജാഹിദ്പൂരിൽ നൂറോളം കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഒരു വിവാഹസംഘം അതുവഴി കടന്നുപോയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവാഹാഘോഷത്തിൻറെ ഭാഗമായി പടക്കങ്ങളും മറ്റുമുണ്ടായിരുന്നു. ഇതിലൊരു പടക്കം കുടിലിന് മുകളിൽ വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ ആളപായമില്ല.

സംഭവം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമിറിയിച്ചിരുന്നു. എന്നാൽ പൊലീസ് എത്തിയെങ്കിലും ഫയർഫോഴ്‌സ് എത്താൻ വൈകിയെന്നാണ് തീ പടരാൻ കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here