ദീപക് മിശ്ര അധ്യക്ഷനാകുന്ന ബെഞ്ചില്‍ താന്‍ ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള അതൃപ്തി പരസ്യമായി പറഞ്ഞ് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്ത്. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയ സാഹചര്യത്തിലാണ് കപില്‍ സിബലിന്റെ പരാമര്‍ശം. ദീപക് മിശ്ര വിരമിക്കുന്നതുവരെ അദ്ദേഹത്തിന്‍റെ കോടതിയിൽ ഹാജരാകില്ലെന്ന് കപിൽ സിബൽ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നേരത്തേ, ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന നോട്ടീസിൽ കപിൽ സിബൽ ഒപ്പുവച്ചിരുന്നു. ജനാധിപത്യം അപകടത്തിലാകുന്പോഴും വേണ്ടവിധത്തിൽ ഇടപെടാത്ത ജുഡീഷറി അപ്പാടെ താളം തെറ്റിയതിനെ തുടർന്നാണ് ഇംപീച്ച്മെന്‍റിന് മുതിർന്നതെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top