നഴ്‌സുമാർ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

നഴ്‌സുമാർ നാളെ അനിശ്ചിതകാല പണിമുടക്കിലേക്ക്. വേതന വർധനവ് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ വിജ്ഞാപനം ഇറങ്ങാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇനി ചർച്ചയില്ലെന്നും വിജ്ഞാപനം ഇറക്കിയാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂ എന്നും നഴ്‌സുമാർ അറിയിച്ചു.
വിജ്ഞാപനം ഇറക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ലേബർ കമ്മീഷണറുമായി നഴ്‌സുമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇനി കൂടുതൽ സമയം നൽകാനാവില്ലെന്നാണ് യുഎൻഎയുടെ നിലപാട്. വേതന വർധനവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുഎൻഎ ആരോപിച്ചു.
മെയ് 12 മുതൽ പണിമുടക്കുമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേർത്തല കെവിഎം ആശുപത്രിയിൽ നിന്നും ലോങ് മാർച്ച് നടത്തി സെക്രട്ടറിയേറ്റിലെത്തി ഉപരോധിക്കാനാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻറെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here