Advertisement

ലിഗയുടെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐജി മനോജ് എബ്രഹാം

April 23, 2018
Google News 0 minutes Read

തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദ​ഗ്ദ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തി ബോർഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് മെഡി.കോളേജ് പ്രിൻസിപ്പാളിന് ഐജി കത്ത് നൽകിയിട്ടുണ്ട്.

അതേസമയം ലി​ഗയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, നാല് ഡിവൈഎസ്പിമാർ, ആറ് സി.ഐമാർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട്, കൺട്രോൾ റൂം, ആറ്റിങ്ങൽ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരാണ് സംഘത്തിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here