Advertisement

പറക്കുന്നതിനിടയിൽ വിമാനത്തിന്റെ ജനൽ ഇളകി വീണു; അപകടത്തിലായത് 240 യാത്രക്കാർ; ദൃശ്യങ്ങൾ പുറത്ത്

April 24, 2018
Google News 0 minutes Read
air india window broken video

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനൽ ഇളകി വീണു. 15,000 അടി മേലെ പറക്കുന്നതിനിടെയായിരുന്നു ഈ അപൂർവ്വ സംഭവം നടന്നത്. അമൃത്‌സറിൽനിന്നു ദില്ലിയിലേക്ക് 240 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്നിരുന്നു സംഭവം. അപകടത്തിൽ മൂന്നു യാത്രക്കാർക്കു പരുക്കേറ്റു.

ആകാശച്ചുഴിയിൽപ്പെട്ട വിമാനം വല്ലാതെ കുലുങ്ങി. ഇതിനിടെ ഒരു ജാലകത്തിന്റെ അകപ്പാളി ഇളകി യാത്രക്കാരിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഓക്‌സിജൻ മാസ്‌കുകളും ഇളകി താഴെ വീണു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാരുടെ തല മുകളിൽ ഇടിച്ചാണ് പരിക്കേറ്റത്. കുലുക്കത്തിനു പിന്നാലെ ഓട്ടോ പൈലറ്റ് സംവിധാനവും തകരാറിലായി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here