Advertisement

കാസ്റ്റിങ്ങ് കൗച്ച് സ്ത്രീകൾക്ക് വരുമാനം; കാസ്റ്റിങ് കൗച്ചിനെ ന്യായീകരിച്ച് ബോളിവുഡ് അണിയറപ്രവർത്തക രംഗത്ത്

April 24, 2018
Google News 0 minutes Read
casting couch an income for women says saroja khan

കാസ്റ്റിങ്ങ് കൗച്ചിനെ ന്യായീകരിച്ച് ബോളിവുഡ് സിനിമാ രംഗത്തു നിന്നും പെൺസ്വരം. ബോളിവുഡ് കൊറിയോഗ്രാഫർ സരോജ് ഖാനാണ് കാസ്റ്റിങ്ങ് കൗച്ചിങ്ങ് സ്ത്രീകൾക്ക് വരുമാന മാർഗമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ബോളീവുഡിന്റെ തുടക്കം മുതലേ കാസ്റ്റിങ്ഹ് കൗച്ചിങ്ങ് ഉണ്ട്. നടിമാരെ അവരുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിനായി ഉപയോഗിക്കുന്നത്. അതിനെ പിന്നെങ്ങനെ ലൈംഗിക ചൂഷണമെന്ന് പറയാൻ കഴിയുമെന്നാണ് സരോജ് ഖാൻചോദിക്കുന്നത്. ഇവരുടെ വാദത്തെ സംബന്ധിച്ച് പ്രതിഷേധം ശക്തമായതോടെ ഒടുവിൽ മാപ്പ് പറഞ്ഞു.

സിനിമാ രംഗത്തെ നിരവധി പേർ കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു. ഹോളിവുഡ് മുതൽ ദക്ഷിണേന്ത്യൻ സിനിമാ രംഗത്ത് നിന്നുള്ളവർ വരെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here