‘ന്യൂനപക്ഷങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളിലുമുണ്ട്’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളിലും പുരണ്ടിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്. അലിഖഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥകളോട് സംവദിക്കുമ്പോഴായിരുന്നു സല്മാന് ഖുര്‍ഷിദിന്റെ വിവാദ പ്രസ്താവന. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുണ്ടായ കലാപങ്ങളില്‍ നിരവധി മുസ്ലീങ്ങള്‍ കൊല്ലപ്പെടാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതൊരു രാഷ്ട്രീയപരമായ ചോദ്യമാണ്. നമ്മളുടെ കൈകളിലും (കോൺഗ്രസ്) രക്തക്കറ പുരണ്ടിട്ടുണ്ട്. താൻ കോൺഗ്രസിന്റെ ഭാഗമാണ്. എങ്കിൽ തന്നെയും ഇതു പറയുകയാണ്. നമ്മുടെ കൈകളിലും രക്തക്കറ പുരണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചരിത്രത്തിൽനിന്നും പാഠം ഉൾക്കൊള്ളണം. പത്തുവർഷത്തിനു ശേഷം അലിഗഡ് സർവകലാശാലയിൽ നിങ്ങൾ തിരിച്ചെത്തിയാൽ അന്ന് നിങ്ങൾക്കു നേരെ ഇത്തരമൊരു ചോദ്യം ഉയർന്നുവരുന്നൊരു സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്നു എന്നായിരുന്നു മറുപടി നല്‍കിയത്. മനുഷ്യനെന്ന നിലയിലാണ് താന്‍ പ്രസ്താവന നടത്തിയത്. അത് മാറ്റി പറയാന്‍ തയ്യാറല്ല. ചരിത്രപരമോ ദാര്‍ശനികപരമോ ആയ ഏതെങ്കിലും കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെങ്കില്‍ നമ്മള് തീര്‍ച്ചയായും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
After saying Congress has “blood on its hands”, Salman Khurshid’s defence https://t.co/i9oHX5adKL pic.twitter.com/ZoIJHEEkUo
— NDTV (@ndtv) April 24, 2018
Need to respond when accused, says Salman Khurshid, Congress #BloodOnCongHands pic.twitter.com/S3qDyKj4jf
— TIMES NOW (@TimesNow) April 24, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here