‘ലിഗയുടെ മരണം ശ്വാസം മുട്ടിയാകാം’; ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം

തിരുവല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ യുവതി ലിഗയുടെ മൃതദേഹത്തിന്റെ രാസപരിശോധന ഫലത്തിനായി കാത്തിരിപ്പ്. രാസപരിശോധന ഫലം വന്ന ശേഷം മാത്രമേ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ നീക്കാന്‍ പോലീസിന് സാധിക്കൂ. പഴകിയ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തതില്‍ നിന്ന് ലിഗയുടെ മരണം ശ്വാസം മുട്ടിയാകാം എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്ത് വരണം. ശ്വാസം മുട്ടിയാകാം മരിച്ചതെന്ന ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ മെഡിക്കൽ സംഘം എത്തൂ. ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിനായി അന്വേഷണ സംഘവും കാത്തിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here